Wednesday, October 21, 2009

മെന്‍ ആര്‍ ബാക്ക്‌

മെന്‍ ആര്‍ ബാക്ക്‌
Text Size:
ബോളിവുഡില്‍ 'അടിപ്പടങ്ങള്‍' തിരിച്ചെത്തുന്നു. മെട്രോ/മള്‍ട്ടിപ്ലക്‌സ് സിനിമകളുടെ സെല്ലുലോയ്‌ഡ് വിപ്ലവത്തില്‍ അല്‍പം ശങ്കിച്ചുനിന്ന സൂപ്പര്‍ഹീറോ പരിവേഷങ്ങള്‍ ഒന്നായി തിരിച്ചെത്തുകയാണ്‌. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ' വാണ്ടഡ്‌' ആണ്‌് ടിന്‍സല്‍ ടൗണിലെ ഏറ്റവും പുതിയ ട്രെന്‍ഡ്‌. ഔട്ട്‌ ആന്‍ഡ്‌ ഔട്ട്‌ ആക്ഷനുമായി സല്ലുവും വാണ്ടഡും ബോളിവുഡ്‌ മാര്‍ക്കറ്റ്‌ ഇളക്കിമറിച്ചുവെന്നു തന്നെയാണ്‌ ആദ്യസൂചനകള്‍. സല്‍മാന്‌ ദീര്‍ഘനാളുകള്‍ക്കു ശേഷമാണ്‌ ആള്‍ക്കൂട്ടത്തെ ഇളക്കിമറിക്കുന്ന ഒരു ഹിറ്റ്‌ കിട്ടുന്നത്‌. സല്‍മാന്റെ കാലം കഴിഞ്ഞുവെന്ന്‌ കീ ഇന്‍ ചെയ്‌വര്‍ തല്‍ക്കാലം ലോഗ്‌ ഓഫ്‌ ചെയ്യട്ടെ. സല്ലു മസില്‍ബോഡിയുമായി വീണ്ടും തരംഗമാകുകയാണ്‌. വിജയ്‌ നായകനായ തമിഴ്‌ചിത്രം പോക്കിരി( പോക്കിരി തെലുങ്ക്‌ ചിത്രത്തിന്റെ റീമേക്കാണ്‌) യുടെ റിമേക്ക്‌ ആണ്‌ ' വാണ്ടഡ്‌'. ഹിന്ദിയിലും പ്രഭുദേവ തന്നെയാണ്‌ സംവിധാനം. അസിന്റെ റോളില്‍ അയിഷാ ടാക്കിയയും. ആമീര്‍ ഖാന്‍ നായകനായ ഗജിനിയാണ്‌ ഇതിനു മുമ്പ്‌ ഹിന്ദിയില്‍ ചലനം സൃഷ്‌ടിച്ച ആക്ഷന്‍ സിനിമ. മോശം പറയരുതല്ലോ. രണ്ടും വന്നത്‌ തമിഴില്‍ നിന്നുതന്നെ.

ഇനി അല്‍പം സിംപിളാകാം

ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകന്‍ അശുതോഷ്‌ ഗൊവരൈക്കര്‍ ഇനി അല്‍പം സിംപിളാകും. ലഗാന്‍, സ്വദേശ്‌, ജോധാ അക്‌ബര്‍ തുടങ്ങിയ ബിഗ്‌ബജറ്റ്‌ ചിത്രങ്ങളുടെ സംവിധായകനായ ഗവരൈക്കര്‍ ഇക്കുറി ഒരു റൊമാന്റിക്‌ കോമഡിയുമായാണ്‌ കളം മാറ്റിച്ചവിട്ടുന്നത്‌-വാട്ടീസ്‌ യുവര്‍ രാശി. ഹര്‍മാന്‍ ബേവ്‌ജ-പ്രിയങ്ക ചോപ്ര ജോഡികളെ അണിനിരത്തുന്ന വാട്ടീസ്‌ യുവര്‍ രാശിയില്‍ ഗൊവരൈക്കറുടെ പ്രിയസംഗീതസംവിധാകയന്‍, കഴിഞ്ഞ സിനിമകളില്‍ ഗാനവിസ്‌മയങ്ങള്‍ തീര്‍ത്ത സാക്ഷാല്‍ എ.ആര്‍. റഹ്‌മാനില്ല. പകരം സൊഹൈല്‍ സെന്നാണ്‌ സംഗീതം. പ്രിയങ്ക 12 വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണു ചിത്രത്തിന്റെ പ്രധാനസവിശേഷത. ഹൃത്വിക്‌ റോഷന്‍-ഐശ്വര്യ റായി ജോഡികളുടെ ജോധാ അക്‌ബറാണ്‌ ഗൊവരൈക്കറുടേതായി ഒടുവില്‍ പുറത്തുവന്ന സിനിമ.

No comments:

Post a Comment