ലോകം വിഴുങ്ങാന്‍ 'സുനാമി 2022' | ||
2004ല്‍ ലോകത്ത് വന്‍ വിനാശം വിതച്ച സുനാമിയെക്കുറിച്ച് നമ്മളിന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നു. ഇതാ വരാന്‍പോകുന്ന 2022ല്‍ ലോകം വിഴുങ്ങാന്‍ സുനാമി ഭീകരന്‍ എത്തുന്നു. ലോകം മുഴുവന്‍ ഈ വരാന്‍ പോകുന്ന സുനാമി കീഴടക്കും! ട്രന്റി ബൂണ്‍ ഇന്റര്‍നാഷണലിനുവേണ്ടി ട്രെനോങ് ശ്രീച്ചുവാ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുനാമി 2022 എന്ന ചിത്രമാണ് വരാന്‍ പോകുന്ന സുനാമിയുടെ ഭീകരത വെളിപ്പെടുത്തുന്നത്. ഹോളിവുഡില്‍ വിസ്‌മയമായി മാറാന്‍ പോകുന്ന സുനാമി 2022 ലോകം മുഴുവന്‍ ഒക്‌ടോബര്‍ അവസാനം റിലീസ് ചെയ്യും. കേരളത്തില്‍ നവഗ്രഹ സിനി ആര്‍ട്ട്‌സിനുവേണ്ടി കെ.എന്‍. ബൈജു ചിത്രം അവതരിപ്പിക്കുന്നു. പത്ത് മില്യന്‍ യു.എസ്. ഡോളര്‍ മുടക്കി ഒരു വര്‍ഷംകൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോക പ്രശസ്‌ത ഗ്രാഫിക്‌സ് ഡിസൈന്‍ കമ്പനിയായ ഹോളിവുഡിലെ ഡിജിറ്റല്‍ ലാബിലാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. വരാന്‍ പോകുന്ന 2022 ലെ സുനാമി, ലോകത്ത് വന്‍ വിനാശം വിതയ്‌ക്കുന്ന രംഗങ്ങള്‍ ആരെയും അദ്‌ഭുതപ്പെടുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുനാമി ലോകത്ത് പ്രത്യക്ഷപ്പെട്ടശേഷം ലോകമെങ്ങുമുള്ള ശാസ്‌ത്രഞ്‌ജന്‍മാര്‍ സുനാമിയെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നു. ഒരു അമേരിക്കന്‍ ശാസ്‌ത്രജ്‌ഞന്‍ 2022 ല്‍ സുനാമി ശക്‌തമായി ആഞ്ഞടിക്കുമെന്നും അതോടെ ലോകാവസാനം ഉണ്ടാകുമെന്നും പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് സുനാമി ദിവസം അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ ആശങ്കയോടെ ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്‌തു. പക്ഷേ, അന്ന് സുനാമി എന്ന ഭീകരന്‍ എത്തിയില്ല. ശാസ്‌ത്രജ്‌ഞന്‍ വീണ്ടും സുനാമിയുടെ വരവിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ശാസ്‌ത്രജ്‌ഞന്റെ എതിരാളികള്‍, എതിര്‍ പ്രചരണം ആരംഭിക്കുകയും ചെയ്‌തു. അടുത്തദിവസം സുനാമി ലോകം മുഴുവന്‍ ആഞ്ഞടിച്ചു. ലോകത്തുള്ള സകല ജീവജാലങ്ങളും ചത്തൊടുങ്ങി. അന്ന്, ആകാശംമുട്ടെ ഉയര്‍ന്നുനിന്ന ബുദ്ധപ്രതിമയില്‍ ഉടക്കി രാജ്യത്തിന്റെ പരമാധികാരിയായ പ്രസിഡന്റ് മാത്രം രക്ഷപ്പെട്ടു. പ്രേക്ഷകരെ ജിജ്‌ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന 'സുനാമി 2022' ട്രന്റി ബൂണ്‍ ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. രചന, സംവിവാനം: ട്രനോങ്ങ് ശ്രീച്ചുവാ, ക്യാമറ: സരയൂ സുററാപ്രോണ്‍, പി.ആര്‍.ഒ. അയ്‌മനം സാജന്‍, വിതരണം: നവഗ്രഹ സിനി ആര്‍ട്ട്‌സ്. പിസ്രാണ്‍, ശ്രീമാന്‍ കോംങ്ങ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. | ||
Monday, October 26, 2009
ലോകം വിഴുങ്ങാന്‍ 'സുനാമി 2022'
Subscribe to:
Post Comments (Atom)
No comments:
Post a Comment