എന്നാല്‍ ഒടുവില്‍ ഹീറോ ഹോണ്ട മനസു മാറ്റുകയാണ്. കഥയില്‍ പുതിയ വഴിത്തിരിവുണ്ടാക്കി സി ബി ട്വിസ്‌റ്റര്‍ എന്ന 110 സിസി ബൈക്കുമായി ഹീറോ ഹോണ്ട ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ആധിപത്യം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്. കുറഞ്ഞ വിലയില്‍ മികച്ച മൈലേജ്, യാത്രാസുഖം, സ്‌റ്റൈല്‍ തുടങ്ങിയവ ആഗ്രഹിക്കുന്നവരെയാണ് സി.ബി ട്വിസ്‌റ്റര്‍ ലക്ഷ്യമിടുന്നത്. മികച്ച മൈലേജും കുറഞ്ഞ വിലയുമായി ഉപഭോക്‌താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ബജാജിന് തടയിടുകയെന്നതാണ് ട്വിസ്‌റ്ററിലുടെ ഹീറോ ഹോണ്ട ലക്ഷ്യമിടുന്നത്. നേക്കഡ് ഹോണ്ട സി.ബി 1000 ആറിന് സമാനമാണ് സി.ബി ട്വിസ്‌റ്ററിന്റെ രൂപകല്‍പ്പന. 109 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് ഫോര്‍ സ്‌ട്രോക് എന്‍ജിനാണ് സി.ബി ട്വിസ്‌റ്ററിലുള്ളത്. ആകര്‍ഷകമായ ഹെഡ്‌ലൈറ്റ് ക്ലസ്‌റ്റര്‍, ഇന്ധനടാങ്ക്, സൈലന്‍സര്‍ തുടങ്ങിയവയാണ് ട്വിസ്‌റ്ററിന്റെ പ്രത്യേകതകള്‍. 8000 ആര്‍.പി.എമ്മില്‍ ഒന്‍പത് ബി.എച്ച്.പി കരുത്തും 6000 ആര്‍.പി.എമ്മില്‍ ഒന്‍പത് എന്‍.എം ടോര്‍ക്കും സി.ബി ട്വിസ്‌റ്റര്‍ നല്‍കും. 70 കിലോമീറ്ററാണ് മൈലേജ്. സിറ്റി യാത്രയ്‌ക്ക് 50 കിലോമീറ്റര്‍ ഉറപ്പിക്കാം. ട്യൂബ് ലെസ് ടയറുകളുമായി എത്തുന്ന ഈ സെഗ്‌മെന്റിലെ ആദ്യ വാഹനം എന്ന ബഹുമതിയും സി.ബി. ട്വിസ്‌റ്ററിനാണുള്ളത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക് അബ്‌സോര്‍ബറുകളുമുണ്ട്. 6 സ്‌പോക്ക് അലോയ് വീലുകളും ട്വിസ്‌റ്ററിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തനാക്കുന്നു. മൂന്ന് മോഡലുകള്‍ വിപണിയില്‍ ലഭിക്കും. കിക്ക് സ്‌റ്റാര്‍ട്ട്, ഡ്രം ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അടിസ്‌ഥാന മോഡല്‍. സെല്‍ഫ് സ്‌റ്റാര്‍ട്ട് ഉള്ളതാണ് അടുത്തത്. മുന്‍ ഡിസ്‌ക് ബ്രേക്ക് വൈദ്യുത സ്‌റ്റാര്‍ട്ടര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഉയര്‍ന്ന മോഡല്‍. സിബിഎഫ് സ്‌റ്റണ്ണറിന്റെ ഇന്ധന ടാങ്കിനോട് സാമ്യം തോന്നുന്നതാണ് സ്‌റ്റണ്ണറിന്റെയും ടാങ്ക്. ഇതിനു പുറമേ ചുവപ്പ് ഷോക്ക് അബ്‌സോര്‍ബറുകളും ഉയര്‍ന്ന ശ്രേണിയിലുള്ള ബൈക്കുകളോട് സാദൃശ്യം തോന്നിപ്പിക്കും. സിക്‌സ് സ്‌പോക് മാഗ് അലോയിസ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, സ്‌പ്ലിറ്റ് ഗ്രാഫ് റെയിലുകള്‍, ഓപ്പണ്‍ ചെയിന്‍ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. എട്ടു ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 42,000 രൂപയാണ് അടിസ്‌ഥാന മോഡലിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.മെയിന്റനന്‍സ് ഫ്രീ ബാറ്ററി, വിസ്‌കസ് എയര്‍ ഫില്‍ട്ടര്‍, ഫോര്‍ട്ട് മഫ്‌ല, ഹാഫ് ചെയിന്‍ എന്നിവയെല്ലാം ട്വിസ്‌റ്ററിന്റെ പ്രത്യേകതകളാണ്. അഞ്ചു വര്‍ണങ്ങളില്‍ സി.ബി. ട്വിസ്‌റ്റര്‍ വിപണിയിലെത്തും. പേള്‍ നൈറ്റ് സ്‌റ്റാര്‍ ബ്ലാക്, പേള്‍ ഫ്യൂജി ബ്ലൂ, പേള്‍ ആംബിള്‍ യെല്ലോ, കാന്‍ഡി കോമിക് ഗ്രീന്‍, പേളി സിയേന റെഡ് എന്നീ നിറങ്ങളില്‍ ട്വിസ്‌റ്റര്‍ ഷോറൂമുകളിലേക്കെത്തും. ഉയര്‍ന്ന മോഡലിന് അര ലക്ഷം വരെ വിലയാകും. സുജിത് പി. നായര്‍ | ||
Wednesday, February 10, 2010
കഥയില്‍ പുതിയ 'ട്വിസ്‌റ്റ്'
Subscribe to:
Post Comments (Atom)
No comments:
Post a Comment