സമയം വിശാലിന്റേതാണ്.
അതുകൊണ്ടതാണു തൊട്ടതെല്ലാം പൊന്നാക്കുന്നത്. കഴിഞ്ഞവര്‍ഷം കമീനോ സംവിധാനം ചെയ്‌തു കൊണ്ട് ബോളിവുഡിന്റെ് വേറിട്ട സംവിധായകന്‍ എന്ന പേരു കേള്‍പ്പിച്ച വിശാല്‍ ഭരദ്വാജ് 2010ലും സുവര്‍ണത്തിളക്കത്തിലാണ്. ഓംകാരയില്‍ തുടങ്ങിയ ഈ കുതിപ്പ് പുതിയ റിലീസായ ഇഷിക്യയിലും ആവര്‍ത്തിക്കുന്നു. വിശാല്‍ നിര്‍മാതാവിന്റേയും കഥാകൃത്തിന്റേയും റോളിലെത്തുന്ന ഇഷിക്യയെക്കുറിച്ച തകര്‍പ്പന്‍ റിപ്പോര്‍ട്ടുകളാണിപ്പോഴുള്ളത്. ചിത്രം ബോക്‌സോഫീസിലും തകര്‍ക്കുന്നു. വിദ്യാബാലനും നാനാ പഡേക്കറും അര്‍ഷാദ് വാര്‍സിയും മത്സരിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ സംഗീതവും വിശാലിന്റേതു തന്നെ.
ബോയ്‌സ് വളര്‍ന്നു
ഷങ്കറിന്റെ ബോയ്‌സിലെ പക്കാ ബോയിയായി വന്ന സിദ്ധാര്‍ഥ് ശരിക്കും 'വളര്‍ന്നു'. സിദ്ധാര്‍ഥ് നായകനാകുന്ന ആദ്യഹിന്ദി ചിത്രം 'സ്‌ട്രൈക്കര്‍' റിലീസിന് തയാറെടുക്കുകയാണ്. ബോയ്‌സിലൂടെ അരങ്ങേറിയ ജനീല ഡിസൂസ രണ്ടുചിത്രങ്ങളുമായി ഇതിനോടകം ബോളിവുഡില്‍ കാലുറപ്പിച്ചു കഴിഞ്ഞു. ബോയ്‌സ്, ആയുധഎഴുത്ത്, രംഗ് ദേ ബസന്തി, എന്നീ വമ്പന്‍ ചിത്രങ്ങളിലൂടെ സിദ്ധാര്‍ഥ് എന്ന ഉത്തരേന്ത്യക്കാരന്‍ പയ്യന്‍ പരിചിതനാണെങ്കിലും ബോളിവുഡില്‍ സ്വന്തം നിലയില്‍ കാലുറപ്പിയ്‌ക്കുന്നത് ആദ്യമായിട്ടാണ്. ചിത്രത്തില്‍ ഒരു കാരംസ് പ്ലെയറുടെ റോളാണ് സിദ്ധാര്‍ഥിന്. ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന കാര്യത്തില്‍ 'പയ്യന്' ഒരു സംശയവുമില്ല. അത്ര മികച്ചരീതിയിലാണു ചിത്രം ഒരുക്കിയിരിക്കുന്നത് എന്നു സിദ്ധാര്‍ഥ് തറപ്പിച്ചു പറയുന്നു.
ഓ.... പിയാ
കോളിവുഡിന് കുളിരേകാന്‍ ഒരു നായിക കൂടി. പിയ. കിറ്റ്‌കാറ്റിന്റെ പരസ്യത്തിലൂടെ അറിയപ്പെടുന്ന മോഡല്‍ കൂടിയായ പിയ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രമായ 'ഗോവ'യിലൂടെ തമിഴ്‌മാദകറാണിമാരുടെ നിരയിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. പൊയ് സൊല്ല പോരും എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ഈ മുംബൈ മോഡല്‍ ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്തിലാണ്. സരോജ എന്ന സൂപ്പര്‍ഹിറ്റിലൂടെ തമിഴ്‌സിനിമയില്‍ സ്വന്തം പാതവെട്ടിത്തുറന്ന സംവിധായകനാണ് വെങ്കട് പ്രഭൂ. ചൂടന്‍ രംഗങ്ങള്‍ കൊണ്ട് 'ഗോവയ്‌ക്ക്' സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സാധ്യതയുണ്ട്. |
No comments:
Post a Comment